Site icon Asert Farming Solutions Pvt. Ltd.

“ആട് വളർത്തൽ”

“ആട് വളർത്തൽ” എന്ന വിഷയത്തിൽ ഓൺലൈൻ ട്രെയിനിംഗ് 

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ
ആട് വളർത്തൽ
എന്ന വിഷയത്തിൽ 10/03/21 ന്
രാവിലെ 10.30 മുതൽ 4.30 മണി വരെയും ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റ് മുഖേനയാണ് ട്രെയിനിംഗ്.
താത്പര്യമുള്ളവർക്ക് തങ്ങളുടെ പേര് വിലാസം
എന്നീ വിവരങ്ങൾ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്ത് റജിസ്റ്റർ ചെയ്യാവുന്നതാണ്.ദയവായി വോയ്സ് മെസേജ് ഒഴിവാക്കുക
അസിസ്റ്റൻ്റ് ഡയറക്ടർ

പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഗൂഗിൾ മീറ്റ് ആപ്പ് വഴിയാണ് ട്രൈനിംഗ് നടക്കുന്നത്.ആദ്യമായി ഗൂഗിൾ മീറ്റ് മീറ്റിംഗിൽ പങ്കെടുക്കുന്നവർ
Link – ൽ ക്ലിക്ക് ചെയ്ത്
ജോയിൻ നൗ (join now) എന്ന ബട്ടൺ ക്ലിക്ക് ചെയ്തു വേണം പ്രവേശിക്കാൻ. പ്രസൻറ് (present) എന്ന ബട്ടൺ ഉപയോഗിക്കരുത്.

പ്രസൻറ് (present) എന്ന ബട്ടൺ ഉപയോഗിക്കരുത്.
മീറ്റിൽ പ്രവേശിച്ചാൽ വീഡിയോയും, ഓഡിയോയും ഓഫ് ചെയ്യുക.
നിങ്ങളുടെ ഇൻറർനെറ്റ് കണക്ഷൻ വേഗത കുറവാണെങ്കിൽ ഇതിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം.
രാവിലെ 10 മണിക്ക് ഗ്രൂപ്പിൽ ലിങ്ക് ഇടുന്നതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രവേശിക്കാം.
10.30 ന് ക്ലാസ് ആരംഭിക്കും,11.30 ന് ശേഷം പുതിയതായി ക്ലാസിൽ കയറാനാവില്ല. മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. സർട്ടിഫിക്കറ്റ് വേണ്ടവർ ട്രെയിനിംഗിന് ശേഷം പേര് വിലാസം ഫോൺ നമ്പർ ഇമെയിൽ ID എന്നിവ ഗ്രൂപ്പിലിടണം.
ഓൺലൈൻ ട്രെയിനിംഗ് ആയത് കൊണ്ടും കോവിഡ് ഭീതി നിലനിയ്ക്കുന്നത് കൊണ്ടും സർട്ടിഫിക്കറ്റുകൾ ഇമെയിൽ വഴിയോ പോസ്റ്റൽ വഴിയോ മാത്രമാവും ലഭിക്കുക. പോസ്റ്റിൽ ലഭിക്കുന്നതിന് സ്വന്തം വിലാസമെഴുതിയ കവർ പത്ത് രൂപ സ്റ്റാംപ് പതിച്ച് അസിസ്റ്റൻറ് ഡയറക്ടർ മൃഗസംരക്ഷണ പരിശീലന കേന്ദ്രം (LMTC ) മലമ്പുഴ
എന്ന വിലാസത്തിൽ അയക്കുക അറിയാത്തവർ ഇതിൽ പരിജ്ഞാനമുള്ളവരുടെ സഹായം തേടാൻ അഭ്യർത്ഥിക്കുന്നു.

അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ പരിശീലനകേന്ദ്രം
മലമ്പുഴ